സീരിയല്‍ മേഖലയില്‍ സെന്‍സറിങ് ആവശ്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്നും സതീദേവി പറഞ്ഞു.മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത് 2017 – 18 കാലത്താണ് അന്ന് താനല്ല വനിതാ കമ്മീഷന്‍ അധ്യക്ഷ അതിനാല്‍ ആ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും പി സതീദേവി പറഞ്ഞു.
സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി ആളുകളുണ്ട്. സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി പറഞ്ഞു.
പാലക്കാട് കോണ്‍ഗ്രസ് വനിത നേതാക്കളുടെ മുറികളില്‍ പോലീസ് പരിശോധന നടത്തിയ സംഭവത്തില്‍ മുറികളിലുണ്ടായിരുന്ന വനിത നേതാക്കള്‍ കമ്മീഷന് പരാതി നല്‍കിയിട്ടില്ലെന്നും പി സതീദേവി അറിയിച്ചു. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. അതെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുണ്ടെന്നും പി സതീദേവി അറിയിച്ചു.
