കൊല്ലം: കാര്‍ ഇടിച്ച് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലെ 4 ടയറുകള്‍ ഊരിത്തെറിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ആളപായമില്ല. കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്നു ബസ്. കാര്‍ ഇടിച്ചയുടനെ ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. ബോഡി റോഡില്‍ ഉരഞ്ഞു അല്‍പദൂരം മുന്നോട്ടുപോയി ബസ് നിന്നു. കാറിന്റെ മുന്‍വശം തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *