പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുന്‍ നഗരസഭാ കൗണ്‍സിലര്‍ ഭാസ്‌കരന്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. മുന്നു തവണ നഗരസഭാ കൗണ്‍സിലര്‍ ആയ വ്യക്തിയാണ് അദ്ദേഹം.

13-ാം വാര്‍ഡായ പുത്തൂര്‍ നോര്‍ത്തില്‍ നിന്ന് 2000-2005, 2010-15, 2015 -2020 കാലയളവില്‍ അദ്ദേഹം കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ കൂടുമാറ്റം എന്നത് പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *