കുന്ദമംഗലം: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ,കൂൾ ബാർ , ബേക്കറി എന്നിവിടങ്ങളിൽ ഹെൽത്ത് സ്ക്വാഡ് ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് , മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ, ശുചിമുറി, പുകവലി നിരോധിത ബോർഡുകൾ എന്നിവ പരിശോധിച്ചു.

കുടിവെള്ള പരിശോധനാ റിപ്പോർട്ടില്ലാത്തതും, ശരിയായ മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്തതുമായ 2 ഹോട്ടലുകൾക്ക് പിഴ ചുമത്തി. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.സജീഷ്, കെ.പി.സജീവൻ, നെൽസൺ.എൻ.എൻ, ദീപിക. പി , അക്ഷയ്കുമാർ സി. പി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ 2023 ലെ പൊതുജനാരോഗ്യ നിയമമനുസരിച്ചുള്ള വിവിധ വകുപ്പുകൾ പ്രകാരം കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കുന്ദമംഗലം ലോക്കൽ പബ്ലിക്ക് ഹെൽത്ത് ഓഫീസർ Dr. വി അർച്ചന അറിയിച്ച
