ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂര്‍വ്വം’ ഭക്ഷണപൊതിയില്‍ പണവും ഹൃദയസ്പര്‍ശിയായ കുറിപ്പും വച്ച അജ്ഞാതനെ തേടി സൈബര്‍ ലോകം. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഭക്ഷണ പൊതിക്കുള്ളിലാണ് 200 രൂപ നോട്ടിനൊപ്പം ഒരു കുറിപ്പും കണ്ടെത്തിയത്. പൊതിച്ചോര്‍ ലഭിച്ച യുവാവാണ് കത്തും തുകയും ലഭിച്ച വിവരം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറിയിച്ചത്

കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ”അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാവാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണേ. ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്.” എന്നാല്‍ ഇത് ആരാണ് എഴുതിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *