ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ആരിഫ് മുഹമ്മദ് ഖാന് താമസിക്കേണ്ടത് കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗെസ്റ്റ് ഹൗസിലല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സര്‍വകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാന്‍സലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഗവര്‍ണര്‍ക്കെതിരെ സമരത്തിലുള്ള എസ്.എഫ്.ഐക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.
കെ.ടി ജലീലിന്റെ കുറിപ്പ്:
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് താമസിക്കേണ്ടത് കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ല. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണം. കേരളത്തിലെ സര്‍വകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാന്‍സലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കണം. സംഘിവത്കരണത്തെ പ്രതിരോധിക്കാന്‍ പോരാട്ട ഭൂമികയില്‍ നിലയുറപ്പിച്ച എസ്.എഫ്.ഐ ചുണക്കുട്ടികള്‍ക്ക് അഭിവാദ്യങ്ങള്‍.
