കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം. പോലീസിന്റെ കനത്ത സുരക്ഷ അവഗണിച്ചാണ് നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വഴി ഗസ്റ്റ് ഹൗസിലേയ്ക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. നിരവധി പ്രവര്‍ത്തര്‍ക്ക് പൊലീസിന്റെ ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റു.

നേരത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപത്തേക്ക് മാര്‍ച്ച് നടത്തിയാണ് പ്രതിഷേധം ആരംഭിച്ചത്. കറുത്ത ബലൂണുകളുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് മാര്‍ച്ചില്‍ അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *