തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌ക്കരണത്തില്‍ സമയം നീട്ടണമെന്ന് കേരളം സുപ്രീംകോടതിയില്‍. ഈ മാസം 30 വരെയാണ് സമയപരിധി നീട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തിയതി നീട്ടാനായി കമ്മീഷന് നിവേദനം നല്‍കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തിന്റെ നിവേദനത്തില്‍ മറുപടി നല്‍കാനും തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍25 ലക്ഷം പേരുകള്‍ ഒഴിവാക്കപ്പെട്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം തീയതി നീട്ടുന്നതിലെ അന്തിമ തീരുമാനം കമ്മിഷന് വിടണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു.
