തൃശൂർ ചീയാരത്ത് ബൈക്കിൽ അഭ്യാസം നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥിയുടെ പിന്നിലിരുന്ന പെണ്‍കുട്ടി വീണതെന്ന് പൊലീസ്. സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. തൃശൂർ ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥി അമലിനാണ് നാട്ടുകാരുടെ മർദനമേറ്റത്. അമിത വേഗത്തിൽ വന്ന ബൈക്കിൽ നിന്ന് പെൺകുട്ടി തെറിച്ചു വീഴുകയായിരുന്നു . സഹായിക്കാനെത്തിയ നാട്ടുകാരുമായി അമൽ തർക്കത്തിലേർപ്പെട്ടു. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അമൽ നാട്ടുകാരിൽ ഒരാളെ തല്ലിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.നാട്ടുകാരിലൊരാൾ അമലിന്റെ തലയിൽ കല്ലുകൊണ്ട് ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ചു വീഴ്ത്തിയത് കൊടകര സ്വദേശി ഡേവിസാണെന്ന് തിരിച്ചറിഞ്ഞുണ്ട്.അമലിൻ്റെ പരാതിയിൽ ഒല്ലൂർ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആൻ്റോ എന്നിവർക്കെതിരെ കേസെടുത്തു. അമൽ മർദ്ദിച്ചെന്ന ആൻ്റോയുടെ പരാതിയിൽ അമലിനെതിരെയും കേസെടുത്തു

ബൈക്കിൽ പെൺകുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യം ചെയ്തായിരുന്നു മർദ്ദനമെന്നും താൻ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലും മർദ്ദിച്ചെന്നും അമൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *