കുന്ദമംഗലം : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകളിലിടിച്ച് ശേഷം സമീപത്തെ മതിലിലിടിച്ചു നിന്നു. 3 പേര്‍ക്ക് പരിക്ക്.


കാരന്തൂരില്‍ നയാര പെട്രോള്‍ പമ്പിന്റെ മുന്‍വശത്താണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

ബുള്ളറ്റ് ഓടിച്ചിരുന്ന ചാത്തമംഗലം സ്വദേശി അഖില്‍ , ആക്ടീവ ഓടിച്ചിരുന്ന കാരന്തൂര്‍ സ്വദേശിനി തൈക്കിലാട്ട് അനീഷ , കാരന്തൂര്‍ പൊറ്റമ്മല്‍ ആദര്‍ശ് എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ബൈക്കുകളേ ഇടിച്ച് സമീപത്തെ മതിലിലിടിച്ചു നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *