കോഴിക്കോട്: സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ്ല്‍ നിന്നും നിയമനം നടത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് സിവില്‍ പോലീസ് ഓഫീസര്‍ പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് കളക്ടറേറ്റിന് മുന്‍പില്‍ ഏകദിന ഉപവാസം നടത്തി. 2019 ല്‍ പുറത്തിറങ്ങിയ 530/2019 നോട്ടിഫിക്കേഷന്‍ PSC യുടെ പാളിയ രണ്ട്ഘട്ട പരീക്ഷ വിജയിച്ചാണ് ഇവർ റാങ്ക്‌ ലിസ്റ്റില്‍ ഇടം പിടിച്ചത്.
2017 ല്‍ അവസാനം വിളിച്ച ഈ തസ്തികയുടെ മുഖ്യപട്ടിക 2020 ജൂലൈ അവസാനിച്ചിരുന്നു. കഴിഞ്ഞ നാലു വർഷത്തെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്‌.. ലിസ്റ്റ് അവസാനിക്കാന്‍ 84 ദിവസം ബാക്കി നില്‍ക്കേ കേവലം 30% മാത്രമാണ് നിയമനം നടന്നിട്ടുള്ളത്. കുറ്റകൃത്യങ്ങള്‍ കൂടുന്നതും, പോലീസിൽ ആളില്ലാത്തതും ജോലി ഭാരം കൂടിയതും പുതുതായി പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് എല്ലാം നിലവിലുളള ആളുകളെ തന്നെ working arrangement ആയി നിയമിക്കുന്നതും സേനയ്ക്കുള്ളില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്.
അക്ഷയ് സ്വാഗതവും , അശ്വന്ത് അധ്യക്ഷത, വഹിച്ച ഉപവാസം AIYF ജില്ലാ സെക്രട്ടറി സ. റിയാസ് ഉദ്ഘാടനം ചെയ്തു , രാവിലെ 10 മണി മുതല്‍ രാത്രി 7 മണി വരെയാണ് ഉപവാസം.

Leave a Reply

Your email address will not be published. Required fields are marked *