ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47ാമത് പ്രസിഡന്റായി നാളെ ചുമതലയേല്‍ക്കും.ഇന്ത്യന്‍ സമയം രാത്രി 10.30ന് സ്ഥാനാരോഹണം ചടങ്ങുകള്‍ തുടങ്ങും.78 കാരനായ ഡൊണാള്‍ഡ് ട്രംപ് ഇത് രണ്ടാം വട്ടമാണ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.50-ാം വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സും അധികാകമേല്‍ക്കും.വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടക്കം ലോകനേതാക്കള്‍ സംബന്ധിക്കും.അതിശൈത്യം തുടരുന്നതിനാല്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ കാപിറ്റോള്‍ മന്ദിരത്തിലാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *