പുന്നശ്ശേരി: താനക്കണ്ടി ഹസ്സൻ മാസ്റ്റർ രചിച്ച ”ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ ” എന്ന പുസ്തകം പ്രശസ്ത നോവലിസ്റ്റ് യു.കെ കുമാരൻ പ്രകാശനം ചെയ്തു. പുന്നശ്ശേരി സൗത്ത് എ എം എൽ പി സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ സാഹിത്യകാരൻ പി പി ശ്രീധരനുണ്ണി പുസ്തകം ഏറ്റുവാങ്ങി. ഹസ്സൻ മാസ്റ്ററുടെ നാലാമത്തെ പുസ്തകമാണിത്.

ആയേടത്ത് ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. റിട്ടേർഡ് ഡിഇഒ രഘുനാഥ് പുസ്തകപരിചയം നടത്തി. ഡോ.ഹുസൈൻ മടവൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, കമ്ലേരി രാഘവൻ മാസ്റ്റർ, ശൈലേഷ് വി, അഡ്വക്കേറ്റ് ടി കെ ഉമ്മർ, ടി കെ കുഞ്ഞുട്ടി, വി കെ മോഹനൻ, കോട്ടക്കൽ ഭാസ്കരൻ, റഷീദ് പിസി പാലം, ഷാജി ബാബു, ലോഹിതാക്ഷൻ മാസ്റ്റർ, ഗീത ശ്രീകുമാർ സംസാരിച്ചു. കുന്നുമ്മൽ അശോകൻ സ്വാഗതവും കട്ടയാട്ട് മുഹമ്മദ് ഇഖ്ബാൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *