തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ട് വയസുകാരിയായ മേരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എഫ്‌ഐആറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാണാതായ മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പില്‍ വെള്ളപ്പുള്ളിയുള്ള ടീ ഷര്‍ട്ടാണ് കാണാതായപ്പോള്‍ കുട്ടി ധരിച്ചിരുന്നത് എന്നാണ് വിവരം. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 0471- 2743195 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ രണ്ട് വയസുകാരി മകളെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്‌കൂട്ടറില്‍ എത്തിയവര്‍ എടുത്തുകൊണ്ടുപോയി എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഹൈദ്രബാദ് സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്. ഇന്നലെ പന്ത്രണ്ടിനും ഒരു മണിക്കും ഇടയിലായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്.

വിവരമറിയിക്കേണ്ട മറ്റ് നമ്പറുകള്‍

9497 947107
9497960113
9497 980015
9497996988

Leave a Reply

Your email address will not be published. Required fields are marked *