ഒളവണ്ണ പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌പോര്‍ട്‌സ് ലൈഫ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും മാവത്തുംപടി ഗ്രൗണ്ട് പ്രവൃത്തി ഉദ്ഘാടനവും പി ടി എ റഹീം എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു.

പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സംസ്ഥാന കായിക വകുപ്പും ഒളവണ്ണ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് പന്തീരങ്കാവില്‍ ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ ആണ് ഫിറ്റ്നസ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. 117 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെയാണ് ഫിറ്റ്നസ് സെന്റര്‍ നിര്‍മ്മാണം. ശീതീകരണ സംവിധാനമുള്‍പ്പടെ ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിന് ആധുനിക ഉപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

കേബിള്‍ ക്രോസ് ഓവര്‍, റിയര്‍ കിക്ക്, ചെസ്റ്റ് പ്രസ്സ്, ഷോള്‍ഡര്‍ പ്രസ്സ്, ഒളിംപിക് ബെഞ്ച് പ്രസ്സ്, ഡംപല്‍സ് ആന്‍ഡ് റാക്‌സ്, ബാര്‍ബെല്‍സ്, ജിം ബാള്‍സ്, മെഡിസിന്‍ ബാള്‍, എല്ലിപ്റ്റിക്കല്‍ ലെഗ് പ്രസ്സ്, ലെഗ് കേള്‍, ബാര്‍സ് ആന്‍ഡ് സ്റ്റാന്‍ഡ്, ഒളിംപിക് വെയ്റ്റ് ആന്‍ഡ് സ്റ്റാന്‍ഡ്, ബൈസെപ് കേള്‍ മെഷീന്‍, ട്രെഡ്മില്‍, സ്പിന്‍ ബൈക്ക്, നോണ്‍ മോട്ടോറൈസ്ഡ് കവേര്‍ഡ് തുടങ്ങിയ അത്യാധുനിക സൗകരങ്ങളോടു കൂടിയ 78 വിവിധ ഐറ്റം ജിം ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒരു കോടി രൂപ ചെലവില്‍ നവീകരിക്കുന്ന മാവത്തുംപടി ഗ്രൗണ്ടിന് പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ 50 ലക്ഷം രൂപയും എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് അഷ്‌റഫ് എ പി എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം സിന്ധു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി മിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി ബാബുരാജന്‍, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രവി പറശ്ശേരി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംല പുത്തലത്ത്, ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ വി വിജയന്‍, കായിക വകുപ്പ് കോഴിക്കോട് മേഖല ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനീഷ് ടി, കെ ബൈജു, എം വാസുദേവന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ ജയപ്രശാന്ത് സ്വാഗതവും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എ അച്ചു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *