ഗുവാഹത്തി: വീട്ടില്‍ ജോലിക്ക് നിന്ന 15കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അസം ഡിഎസ്പി അറസ്റ്റില്‍. അസമിലെ ഡെര്‍ഗാവിലെ പൊലീസ് ട്രെയിനിംഗ് കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസായ(ഡിഎസ്പി) കിരണ്‍ നാഥാണ് അറസ്റ്റിലായത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കിരണ്‍ പെണ്‍കുട്ടിയെ തന്റെ വീട്ടില്‍ ബലമായി അടച്ചിടുകയും കുടുംബാംഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കുകയുമാണെന്നാണ് പരാതി. ശനിയാഴ്ച പെണ്‍കുട്ടിയുടെ കുടുംബം ഗോലാഘട്ട് ജില്ലയിലെ ഡെര്‍ഗാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ഞായറാഴ്ച കിരണ്‍ നാഥിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കിരണ്‍ നാഥിന്റെ വീട്ടില്‍ നിന്നും രക്ഷപ്പെട്ടാണ് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തിയത്. നാഥിന്റെ ഭാര്യ അദ്ദേഹത്തെ പിന്തുണച്ചതായും ഭര്‍ത്താവിന്റെ പ്രവൃത്തികള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *