കോവിഡ് രണ്ടാംതരംഗത്തില്‍ രോഗ ലക്ഷണങ്ങളുടെ തീവ്രത ആദ്യ തരംഗത്തെക്കാൾ അപേക്ഷിച്ച് തീരെ കുറവാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ തീവ്രലക്ഷണങ്ങള്‍ അധികമായി രോഗികളില്‍ കാണുന്നില്ല. എന്നാല്‍ രോഗികളില്‍ ശ്വാസതടസ്സം കൂടുതലായി കണ്ടുവരുന്നതായി ബല്‍റാം ഭാര്‍ഗ മാധ്യമങ്ങളോട് പറഞ്ഞു.
മഹാമാരിയുടെ തുടക്കത്തില്‍ വരണ്ട ചുമ, പേശിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികളില്‍ കൂടുതലായി കണ്ടുവന്നത്. എന്നാല്‍ ഇത്തവണ തീവ്രലക്ഷണങ്ങള്‍ കാണിക്കുന്നില്ല. ശ്വാസതടസ്സമാണ് രോഗികളില്‍ പൊതുവേ കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.കോവിഡിന്റെ രണ്ടാം തരംഗത്തിൽ യുവാക്കളും കുട്ടികളുമാണ് കൂടുതൽ രോഗബാധിതരാകുന്നതെന്ന വാദവും അദ്ദേഹം തള്ളി രണ്ടു കോവിഡ് തരംഗത്തിലും ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് 40 വയസിന് മുകളിലുള്ളവര്‍ക്കാണ്. മൊത്തം കോവിഡ് കേസുകളില്‍ ഇത് 70 ശതമാനം വരുമെന്നും ബല്‍റാം ഭാര്‍ഗ പറയുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ച, വൈറസിന് ഉണ്ടായ ജനിതകവ്യതിയാനം എന്നിവ ചില ആശങ്കകളായി നില്‍ക്കുകയാണ്. ബ്രിട്ടനിലും ബ്രസീലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദങ്ങള്‍ക്ക് വ്യാപനശേഷി കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
