പാലക്കാട്ടെ തുടർ കൊലപാതകങ്ങളിൽ നിർണായക തെളിവുകളുമായി പോലീസ്. ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികൾ സുബൈറിന്റെ പോസ്റ്റ് മോർട്ടം നടക്കുമ്പോൾ ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നതായ തെളിവുകളാണ് പോലീസിന് ലഭിച്ചത്.
സുബൈറിന്റെ പോസ്റ്റ് മോർട്ടം നടക്കുമ്പോൾ ആശുപത്രിയിലുണ്ടായ പ്രതികൾ അവിടെനിന്ന് എത്തിയാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ പോയ സ്ഥലങ്ങളെ കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചു. ഒളിവില്‍ പോകുന്നതിന് മുന്‍പ് പ്രതികള്‍ തങ്ങളുടെ ഫോണുകള്‍ ഉപേക്ഷിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീ നിവാസൻ കൊലക്കേസിൽ അബ്ദുറഹ്മാൻ എണ്ണിയാൾക്ക് പുറമെ പട്ടാമ്പി സ്വദേശി കൂടി ഉൾപ്പെടുന്നുണ്ടെന്നാണ് പുതിയ വിവരം. പ്രതികൾ ആറ് പേരുണ്ടെന്ന് വ്യക്തമാകുമ്പോളും ഇവർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, പാലക്കാട് എലപ്പുളിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.