ലഹരി ഒരു വലിയ പ്രശ്‌നമാണ്. സ്‌കൂളുകളിലാണെങ്കിലും വീട്ടിലുമാണെങ്കിലും കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. സിനിമ മേഖലയിൽ മാത്രമല്ല എല്ലായിടത്തും പ്രശ്‌നങ്ങളുണ്ട്. വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നത് സിനിമ മേഖലയിലാണെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞു.ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്. സിനിമ മേഖലയാകുമ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ലഹരി ഉപയോഗവും ക്രൈം റേറ്റ് കൂടുന്നതും മാര്‍ക്കോ എന്ന സിനിമയല്ല പ്രശ്‌നമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അത് ഒരു സിനിമ മാത്രമായിരുന്നു. ചര്‍ച്ചകള്‍ താനും കേട്ടിരുന്നുവെന്ന് താരം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *