യുഎസില്‍ ലഭ്യമായ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് ഫലപ്രദമെന്ന് യുഎസ് ഗവേഷകര്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 കോവിഡ് വകഭേദത്തെ ‘ആശങ്കയുടെ വകഭേദം’ എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിരുന്നത്. പുതിയ വൈറസ് വകഭേദത്തിന് യുഎസ് വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമാണെന്നാണ് ആന്റി ബോഡികളോടുള്ള മിതമായ ന്യൂട്രലൈസേഷന്‍ സ്വഭാവം സൂചിപ്പിക്കുന്നതെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് ഡയരക്ടര്‍ ഡോ. ആന്റണി ഫോസി വാഷിങ്ടണില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ കണ്ടെത്തിയ ബി617, ബി618 കോവിഡ് വകഭേദങ്ങളുടെ ശക്തി കുറച്ചുകൊണ്ടുവരാന്‍ യുഎസ് വാക്‌സിന് കഴിഞ്ഞതായും വൈറസ് മൂലമുണ്ടാവുന്ന അണുബാധയേയും മറ്റു ഗുരുതര രോഗങ്ങളെയും തടയാന്‍ ഇത് സഹായിക്കുമെന്നും ഡോ. ഫോസി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *