രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തൊഴിലാളികളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഈ ജീവനക്കാരനേയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് തൊഴിലാളികളെയും ജോലികളില്‍ നിന്ന് മാറ്റി.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ ഉള്‍ക്കൊള്ളിച്ച് നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനമുയരുന്നതിനിടെയാണ് സ്റ്റേഡിയം തൊഴിലാളികളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *