ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം.എ. യൂസഫലി യുടെ വിമര്‍ശനത്തില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് നേതൃത്വം.ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതിനെക്കുറിച്ച് യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ലീഗ് ലീഗിന്റെ നയം നടപ്പാക്കി എന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഞങ്ങൾ ഞങ്ങളുട നയം പറഞ്ഞു.യൂസഫ് അലി ആദരണീയ വ്യക്തിത്വമാണെന്നും ലീഗ് നേതാക്കള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.ലോക കേരള സഭയില്‍ പങ്കെടുത്തുകൊണ്ട് എംഎ യൂസഫലി പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ലീഗ് നേതാവ് കെഎം ഷാജി ഇതിന് പരോക്ഷമായി മറുപടിയും നല്‍കിയിരുന്നു . ഈ സാഹചര്യത്തിലാണ് ലീഗ് നേതാക്കളുടെ വിശദീകരണം.യൂസഫലി ഒരേസമയം ബിസിനസിനായി മോദിയേയും യോഗിയേയും തൃപ്തിപ്പെടുത്താന്‍ നടക്കുകയാണെന്നും ലീഗിനെ വിമര്‍ശിക്കാന്‍ വരേണ്ടയെന്നുമായിരുന്നു കെ.എം ഷാജിയുടെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *