കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം സഹായധനം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍. തുക അതത് എംബസികള്‍വഴിയാകും വിതരണം ചെയ്യുക. പ്രാദേശിക അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിഷേല്‍ അല്‍ അഹമ്മദ് സംഭവദിവസംതന്നെ ഉത്തരവിട്ടിരുന്നു. എന്നാല്‍, തുക എത്രയാണെന്ന് അറിയിച്ചിരുന്നില്ല. ഇന്ത്യക്കാരടക്കം 50 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 24 പേര്‍ മലയാളികളാണ്.