ചണ്ഡീഗഡ്: ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകള്‍ ശ്രുതി ചൗധരിയും ബി.ജെ.പിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച ഇരുവരും കോണ്‍ഗ്രസില്‍നിന്നും പ്രാഥമിക അംഗത്വം രാജിവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകം ചില വ്യക്തികളുടെ കുത്തകാധികാരമായി മാറിക്കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

”ഞാന്‍ കോണ്‍ഗ്രസിന്റെ അര്‍പ്പണബോധമുള്ള പ്രവര്‍ത്തകയായിരുന്നു. കോണ്‍ഗ്രസിനായി ഞാന്‍ കഠിനാധ്വാനം ചെയ്തു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഹരിയാന കോണ്‍ഗ്രസ് വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയായി മാറുന്നത് ശ്രദ്ധയില്‍പ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ പോലും പാര്‍ട്ടി വിടുന്നത് നേതൃത്വം കാരണമാണ്. രാജി തീരുമാനം എന്റെ അനുയായികള്‍ക്ക് നീതി ലഭിക്കണം എന്നതിനാലാണ്” -കിരണ്‍ ചൗധരി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഹരിയാന യൂണിറ്റിന്റെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു ശ്രുതി ചൗധരി.

Leave a Reply

Your email address will not be published. Required fields are marked *