സിപിഐഎം-സംഘപരിവാർ ബന്ധം വീണ്ടും ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ട് കാലിൽ നിൽക്കാത്ത പാർട്ടിയായി സിപിഐഎമ്മും സിപിഐയും മാറി. ഇത് യാഥാർത്ഥ്യമാണെന്ന് വിഡി സതീശൻ പറഞ്ഞു. ഇപി ജയരാജനും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനുമായി ചേർന്ന് ഒരുമിച്ച് ബസിനസ് ചെയ്യുകയാണ്. പഴയ സിപിഐഎമ്മാണെങ്കിൽ ഇത് നട
ക്കുമോ എന്ന് വിഡി സതീശൻ ചോ​ദിച്ചു.പ്രവേശ് ജാവഡേക്കർ സിപിഐഎം നേതാക്കളെയാണ് കാണാൻ പോയത്. ഇവർ തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. പിണറായി വിജയനും നിതിൻ ഗഡ്കരിയും തമ്മിലുള്ള ബന്ധം എന്താണ്. ഹൈവ മുഴുവൻ പൊളിഞ്ഞിട്ടും സമ്മാനപ്പെട്ടിയും പൊന്നാടയുമായാണ് നിതിൻ ഗഡ്കരിയെ കാണാൻ പോയത്. ഹൈവേ തകർന്നതിനാമോ സമ്മാനപ്പെട്ടി. ഇവരൊക്കെ തമ്മിൽ ബന്ധമുണ്ട്. ഡൽഹിയിൽ ഇരിക്കുന്ന യജമാനന്മാരെ സിപിഐഎമ്മിന് പേടിയാണെന്ന് വിഡി സതീശൻ പറഞ്ഞു.

മലപ്പുറത്തെക്കുറിച്ച് സംഘപരിവാർ രണ്ട് ദശാബ്ദകാലമായി പറയുന്ന കാര്യങ്ങൾ പിണറായി വിജയനും സിപിഐഎമ്മും ആവർത്തിച്ചു പറയുന്നു. പ്രിയങ്ക ഗാന്ധി ജയിച്ചതിനെതിരെ വരെ പറഞ്ഞു. സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഓരോന്ന് പറയുന്നത്. എൻഡിഎ മുന്നണിയിലുള്ള ദേവഗൗഡയുടെ പാർട്ടിയുടെ മന്ത്രി പിണറായിയുടെ മന്ത്രിസഭയിൽ ഇരിക്കുന്നില്ലേയെന്ന് വിഡി സതീശൻ ചോദിച്ചു. കൃഷ്ണൻ കുട്ടിയുടെയും മാത്യു ടി തോമസിന്റെയും നേതാവാരാണെന്ന് അദേഹം ചോദിച്ചു. ദേവഗൗഡയുടെ പാർട്ടിയിലെ മന്ത്രിമാരെ പുറത്താക്കാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

നാഗ്പൂർ കേന്ദ്രത്തിലിരുന്നാണ് കേരളത്തിലെ സർക്കാരിനെ നിയന്ത്രിക്കുന്നത്. ഇത് എല്ലാവർക്കും അറയാമെന്ന് വിഡി സതീശൻ പറഞ്ഞു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ഉജ്ജ്വല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അദേഹം വ്യക്തമാക്കി. 15,000 വോട്ടിന്ന് യുഡിഎഫ് ജയിക്കും. ഈ പോക്ക് സിപിഐഎം പോകുന്നതുകൊണ്ട് ഇതിന്റെ മുകളിൽ ഭൂരിപക്ഷം പോകും. രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് വിഡി സതീശൻ വ്യക്താക്കി.

Leave a Reply

Your email address will not be published. Required fields are marked *