പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിൻ്റെ ജാമ്യവ്യവസ്ഥ കോടതിറദ്ദാക്കി.കേസുണ്ടെന്ന കാരണത്താൽ ഒരു വ്യക്തിയുടെയും സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാൻ സാധിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ജില്ല വിട്ടു പോവരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ്റെ ഉത്തരവ്. അന്വേഷണം പുർത്തിയായ കേസിൽ കുറ്റപത്രം സമർപ്പിച്ചെന്നും ഏഴര മാസമായി കോടതി നിർദേശം പാലിക്കുന്നുണ്ടെന്നും ഹർജിയിൽ ബോധിപ്പിച്ചു.നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമീപിച്ചെങ്കിലും
ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.
