കരുവന്നൂര്‍ സഹകരണബാങ്കില്‍ 00 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സി.പി.ഐ.എം. നേതൃത്വത്തിലുള്ള 13 അംഗ ഭരണസമിതി പിരിച്ചുവിട്ടു.ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

46 പേരുടെ ആധാരത്തിന്‍മേലുള്ള വായ്പാ തുക ഒറ്റ വ്യക്തിയുടെ അക്കൗണ്ടിലേക്ക് പോയതായാണ് കണ്ടെത്തിയിരിക്കുന്നത്. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് വന്‍ വായ്പാ തട്ടിപ്പ് നടന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. വിഷയത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരേയും മുന്‍ ജീവനക്കാര്‍ക്കെതിരേയും ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *