തിരുവനനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഏറ്റവും പുതിയ വിവരമുള്ളത്. കഴിഞ്ഞ മാസം 23ാം തീയതിയാണ് വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിര്‍ദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നല്‍കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍ കെ കൃഷ്ണന്‍കുട്ടി എന്നിവരും, മുതിര്‍ന്ന സിപിഎം നേതാവ് പി കെ ഗുരുദാസന്‍ ഇ പി ജയരാജന്‍ പി കെ ശ്രീമതി അടക്കമുള്ളവരും ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *