കോഴിക്കോട്: കടല്‍ കടലിന്റെ മക്കള്‍ക്ക് കടലോര മക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തീരദേശത്തിന്റെയും തീരദേശവാസികളുടെയും പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആഗസ്ത് 2 മുതല്‍ 5 വരെ തീരദേശ സദസ്സുകള്‍ നടത്തുന്നു. ആഗസ്ത് 2ന് അഴിയൂര്‍, വടകര 3ന് പയ്യോളി, കൊയിലാണ്ടി 4ന് കാപ്പാട്, പുതിയാപ്പ, 5ന് മുഖദാര്‍, ചാലിയം എന്നിവിടങ്ങളിലാണ് സദസ്സ് നടക്കുന്നത്.

മണ്ണെണ്ണയുടെ സബ്സിഡി എടുത്തുകളഞ്ഞത്, തീരദേശ റോഡുകളുടെ തകര്‍ച്ച, സി.ആര്‍.സഡ്. നിയമത്തിലെ അപാകതകള്‍, മത്സ്യബന്ധനങ്ങളില്‍ വരുന്ന നിയന്ത്രണങ്ങള്‍, ഭവനപദ്ധതി അട്ടിമറിക്കപ്പെട്ടത്, കടല്‍ ഭിത്തിയില്ലായ്മ തുടങ്ങി നിരവധിയായ പ്രശ്നങ്ങളാണ് കടലോരനിവാസികള്‍ അനുഭവിക്കുന്നത്.
ഈ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരത്തിന് ആവശ്യമായ നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങും. പ്രശ്നങ്ങള്‍ പഠിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് യുഡിഎഫ് ചെയര്‍മാന്‍കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സമര്‍പ്പിക്കും.

പ്രസ്തുത സദസ്സ് സംഘടിപ്പിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെങ്കിലും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം എല്ലാവര്‍ക്കും നല്‍കും. പൊതുസമൂഹത്തിന് മുമ്പില്‍ കടലോര മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തികാട്ടുന്നതായിരിക്കും തീരദേശ സദസ്സ്. ഇതിന്റെ ഉദ്ഘാടനം ആഗസ്ത് 2ന് വൈകീട്ട് 4ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അഴിയൂരില്‍ നിര്‍വ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *