കോട്ടയം: കോട്ടയം നഗരമധ്യത്തിലുള്ള സെൻട്രൽ ജംഗ്ഷനിൽ യുവാവ് കുത്തേറ്റു മരിച്ചു. പാമ്പാടി സ്വദേശി വിനീത് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിനീതിന്റെ സുഹൃത്തും മാങ്ങാനം സ്വദേശിയുമായ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജൂലൈ 18 രാത്രി 12 മണിയോടെയായിരുന്നു സംഭവം നടന്നത്. മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ കടുത്ത വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ വിനീത് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *