ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ്.മദ്യനയവുമായി ബന്ധപ്പെട്ടാണ് നടപടി.അദ്ദേഹവുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെ 21 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.


അതേസമയം, സിബിഐ റെയ്ഡിനെ സ്വാഗതം ചെയ്യുന്നതായി സിസോദിയ പ്രതികരിച്ചു. രാജ്യത്ത് നല്ല ജോലി ചെയ്യുന്നവരെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കൽ പതിവാണെന്ന് സിസോദിയ ട്വീറ്റിൽ പറഞ്ഞു.സിബിഐ റെയ്ഡിനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പറഞ്ഞു . പാര്‍ട്ടിയുടെ നേതാക്കളുടെ വീട്ടില്‍ മുന്‍പും റെയ്ഡ് നടന്നിരുന്നെന്നും എന്നാല്‍ അതില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ ആരോഗ്യ- വിദ്യാഭ്യാസ മാതൃകകളെ ലോകം തന്നെ അഭിനന്ദിക്കുന്നുണ്ടെന്നും അതിനാലാണ് ആരോഗ്യ- വിദ്യാഭ്യാസമന്ത്രിമാരുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *