സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.കേന്ദ്രവിഹിതത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്.ലവിൽ വൈദ്യുതി പ്രതിസന്ധിയില്ല.ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍ദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന് കെഎസ്ഇബി അറിയിപ്പ് നല്‍കിയുരുന്നു.വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും വൈദ്യുതി ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന വാഗ്ദാനം ലംഘിച്ചെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.ആണവ നിലയം സ്ഥാപിക്കുന്നതില്‍ ചർച്ച വേണമെന്നും മന്ത്രി പറഞ്ഞു .ആണവനിലയത്തിൽ സി പി എം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനോട് പൂർണ യോജിപ്പാണുള്ളത്.എല്ലാമേഖലയിലെയും ആളുകളെ ഉൾപ്പെടുത്തി വിശദമായ ചർച്ചവേണം.ആണവനിലയം കേരളത്തിൽ സ്ഥാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. വിഷയം നയപരമായെടുക്കേണ്ട തീരുമാനമാണന്നും മന്ത്രി പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
