സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ഈ വിഷയത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ലാസുകളിലും മാസ്ക് നിര്‍ബന്ധമാക്കും. ബസ് ഉൾപ്പടെ അണുവിമുക്തമാക്കും. പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾ ക്ലാസിൽ വരേണ്ടതില്ലെന്നും അവർക്ക് വേണ്ടി സമാന്തരമായി ഓൺലൈൻ ക്ലാസുകൾ നടക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോ​ഗസ്ഥതല ചര്‍ച്ച നടത്തുമെന്നും ‌മന്ത്രി അറിയിച്ചു. വിദ്യാഭ്യാസവകുപ്പും ആരോ​ഗ്യവകുപ്പും സംയുക്തമായി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *