ഡ്രൈവിങ് പഠനത്തിനെത്തിയ 18 കാരിയോട് അപമര്യാദയായി പെരുമാറിയ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശീലകനായ ഊരൂട്ടമ്പലം പെരുമള്ളൂര്‍ പ്ലാവറത്തല കാവേരി സദനത്തില്‍ എ.സുരേഷ് കുമാര്‍(50) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പരിശീലനത്തിനിടെ ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി യുവതി ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി. പ്രതി കാറുമായി കടക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *