ഉത്തർപ്രദേശിലെ ബിജെപി എം.എൽ.എ ഇന്ദ്ര പ്രതാപ്​ തിവാരിക്ക് വ്യാജ മാർക്ക്​ ലിസ്റ്റ്​ നൽകി കോളജില്‍ പ്രവേശനം നേടിയ കേസിൽ ​ അഞ്ചു വർഷം തടവ്​ ശിക്ഷ വിധിച്ചു. 8000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്​. സ്പെഷ്യല്‍ ജഡ്ജി പൂജ സിങ് ആണ് വിധി പറഞ്ഞത്.അയോധ്യയിലെ ഗോസൈഗഞ്ചിൽ നിന്നുള്ള എംഎൽഎയാണ്​ ഇന്ദ്ര പ്രതാപ്​ തിവാരി.

അയോധ്യയിലെ സകേത്​ ഡിഗ്രി കോളജ്​ പ്രിൻസിപ്പൽ യദുവംശ്​ രാം ത്രിപാഠി 1992ലാണ് പരാതി നല്‍കിയത്. രണ്ടാം വർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട തിവാരി വ്യാജ മാർക്ക് ഷീറ്റ്​ നൽകി മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചെന്നാണ്​ കേസ്.

28 വർഷം മുന്‍പുള്ള കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

​. കേസിന്റെ കുറ്റപത്രം 13 വര്‍ഷത്തിന് ശേഷമാണ് സമര്‍പ്പിച്ചത്. ഇതിനിടെ പല രേഖകളും കാണാതായി. വിചാരണക്കിടെ കോളജ്​ പ്രിൻസിപ്പൽ മരിച്ചു. സാകേത് കോളജിലെ അന്നത്തെ ഡീൻ മഹേന്ദ്ര കുമാർ അഗർവാളും മറ്റ് സാക്ഷികളും തിവാരിക്കെതിരെ മൊഴി നൽകി. വിചാരണക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേസിലെ വിധി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *