കണ്ണൂര്‍: മുന്‍ എംഡിഎം നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്സിന് മുന്നില്‍ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ 6ന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പരാതിക്കാരനായ പ്രശാന്തന്‍ ബൈക്കിലും നവീന്‍ ബാബു നടന്നുവരുന്നതും ദൃശ്യങ്ങളില്‍ കാണാം.

പള്ളിക്കരയിലെ ക്വാര്‍ട്ടേഴ്‌സിന്റെ മുന്നില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തത്. ഇരുവരും റോഡില്‍ നിന്നു സംസാരിക്കുന്നതും കാണാം. പെട്രോള്‍ പമ്പിന്റെ എന്‍ഒസി ലഭിക്കാന്‍ പ്രശാന്തന്‍, നവീന്‍ ബാബുവിന് 98,500 രൂപ നല്‍കിയെന്ന് പറയുന്ന ദിവസത്തെ ദൃശ്യങ്ങളാണിത്. അതേസമയം, പണം നല്‍കിയെന്ന് ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാനാകില്ല.

പമ്പിന് അനുമതി നല്‍കാന്‍ തന്റെ കയ്യില്‍ നിന്നും കൈക്കൂലിയായി പണം വാങ്ങിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്‍ കൊടുത്തെന്നാണ് പ്രശാന്തന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പ്രശാന്തന്റെ പരാതി വ്യാജമാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇതിനിടെയാണ് സിസിടിവി ദൃശ്യം പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *