പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെതിരെ കുടുംബത്തിന്റെ മൊഴി. നവീന് അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിച്ചുവെന്നുമാണ് കുടുംബത്തിന്റെ മൊഴി. ഈ വിവരങ്ങള്‍ നവീന്‍ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നുവെന്നും കണ്ണൂരില്‍ നിന്നുള്ള അന്വേഷണസംഘത്തിന് കുടുംബാംഗങ്ങള്‍ മൊഴി നല്‍കി. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കല്‍ അഞ്ചുമണിക്കൂര്‍ നീണ്ടതായാണ് വിവരം. നവീന്‍ ബാബുവിന്റെ ഭാര്യ, രണ്ടു മക്കള്‍, സഹോദരന്‍ എന്നിവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. അതേസമയം പി.പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ കുടുംബം കക്ഷി ചേര്‍ന്നു. നവീന്റെ ഭാര്യ മഞ്ജുഷയാണ് വക്കാലത്ത് ഒപ്പിട്ടു നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *