കൊച്ചി: ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ലോറിയില്‍ നിന്ന് ദേഹത്ത് സള്‍ഫ്യൂരിക് ആസിഡ് വീണ് ബൈക്ക് യാത്രികന് പൊള്ളലേറ്റ സംഭവത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. പാല തീക്കോയി മാടപ്പള്ളില്‍ സി ആര്‍ ഗിരീഷ്(36) ആണ് അറസ്റ്റിലായത്. മനുഷ്യജീവന് അപകടമായ വിധം അലക്ഷ്യമായി രാസവസ്തു കൈകാര്യം ചെയ്തതിനും, അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനുമാണ് കേസ്. ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം, ടാങ്കര്‍ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

ആസിഡ് വീണ് പൊള്ളലേറ്റ ബൈക്ക് യാത്രികന്‍ കണ്ണമാലി കണ്ടക്കടവ് പാലയ്ക്കാപ്പള്ളിവീട്ടില്‍ പി എസ് ബിനിഷ്(36) എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമായിരിക്കും ബിനീഷിന്റെ മൊഴി എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *