ആലപ്പുഴ: സിപിഐഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങളോട് വഴങ്ങാതെ മുതിർന്ന നേതാവ് ജി സുധാകരൻ. കുട്ടനാട്ടിൽ നടക്കുന്ന പാർട്ടി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ‘പരിപാടി അവർ നടത്തിക്കൊള്ളും, അവിടെ എൻ്റെ ആവശ്യമില്ലല്ലോ’ എന്നും പ്രതികരിച്ചു.

സൈബർ ആക്രമണത്തിൽ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ സുധാകരനെ അനുനയിപ്പിക്കാനായി സിപിഐഎം നേതാക്കളായ സി.എസ് സുജാതയും ആർ നാസറും കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീട്ടിലെത്തി കണ്ടിരുന്നു. കർഷകത്തൊഴിലാളി മാസിക സംഘടിപ്പിക്കുന്ന വി.എസ് അച്യുതാനന്ദൻ കേരള പുരസ്‌കാര സമർപ്പണ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് വന്നതെന്നാണ് നേതാക്കൾ അറിയിച്ചത്.

പരിപാടിയുടെ പോസ്റ്ററിലോ നോട്ടീസിലോ ജി സുധാകരൻ്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. പരിപാടി നടക്കുന്ന സമയം പോലും തന്നെ അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുധാകരൻ ക്ഷണം നിരസിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കുന്ന കെഎസ്കെടിയുവിൻ്റെ മുഖമാസികയായ ‘കർഷക തൊഴിലാളി’യുടെ പരിപാടിയിൽ നിന്നാണ് അദ്ദേഹം വിട്ടുനിൽക്കുന്നത്.

കർഷക തൊഴിലാളി പ്രസ്ഥാനത്തിൻ്റെ കുട്ടനാട് താലൂക്ക് സെക്രട്ടറിയും ‘കർഷക തൊഴിലാളി’ മാസികയുടെ എഡിറ്ററുമായിരുന്നു സുധാകരൻ. അതേസമയം, ഇന്ന് വൈകീട്ട് കരുനാഗപ്പള്ളിയിൽ നേരത്തെ തീരുമാനിച്ച നാടകശാലയുടെ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പാർട്ടിക്ക് ഏറെ പ്രാധാന്യമുള്ള ഒരു ചടങ്ങിൽനിന്ന് സുധാകരനെ

Leave a Reply

Your email address will not be published. Required fields are marked *