ഡൽഹി പൊലീസിന്റെ ബോണ്ട് നോട്ടീസിനെതിരെ ഐസ അധ്യക്ഷ നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിക്കും. 10,000 രൂപയുടെ ബോണ്ടും ആൾജാമ്യവും നൽകണമെന്നാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നോട്ടീസിലെ നിർദേശം. നോട്ടീസ് ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റേ ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക. നോട്ടീസ് പിൻവലിക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടും. അടിയന്തരമായി വാദം കേൾക്കാൻ അഭിഭാഷക സംഘം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കും.

ഈ മാസം 16-ന് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ശേഷം മഫ്തിയിലുള്ള പൊലീസ് നേഹയെ പിന്തുടരുന്നതായും ഐസ വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥി നേതാക്കളെ അടക്കം സമാധാന ബോണ്ട് ഒപ്പിടുവിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം ഡൽഹി പൊലീസ് നടത്തുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഐസയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *