കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കലോത്സവത്തിൽ പങ്കെടുക്കാൻ പോയി മടങ്ങവെ വാഹനത്തിൽവെച്ച് അധ്യാപകൻ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിൽ പട്ടിമറ്റം സ്വദേശി കിരണിനെതിരെയാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കലോത്സവം കഴിഞ്ഞ് മടങ്ങവെ വാഹനത്തിൽവെച്ച് അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. സുഹൃത്തുക്കളോടായിരുന്നു പെൺകുട്ടി വിവരം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ ഇവർ സ്‌കൂളിലെ കൗൺസിലറെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *