കോഴിക്കോട്: സുന്നി വേദിയിൽ രാഷ്ട്രീയ ചായ്‍വിനെ ചൊല്ലി സമസ്ത നേതാക്കൾ തമ്മിൽ പരസ്യമായ ഏറ്റുമുട്ടൽ. മുഷാവറ അംഗങ്ങളായ ബഹാവുദ്ദിൻ നദ് വിയും മുക്കം ഉമർ ഫൈസിയുമാണ് സംഘടനയുടെ ഇടത് ചായ്‍വിനെ ചൊല്ലി ഇടഞ്ഞത്. വഖഫ് നിയമനം പിഎസ്‍സിക്ക് വിട്ട തീരുമാനം പിൻവലിച്ച സർക്കാരിനെ അഭിനന്ദിച്ചതിനെതിരെ മുഷാവറ അംഗം ബഹാവുദ്ദീൻ നഖ് വി വിമർശിച്ചു.
ബാഗ് തട്ടിപ്പറിച്ചയാൾ അത് തിരിച്ചുനൽകിയതിനെ സ്വാഗതം ചെയ്തപോലെയാണ് സർക്കാരിനെ അഭിനന്ദിച്ചത് എന്നതായിരുന്നു വിമർശനം. എന്നാൽ സമസ്‍ത ആർക്കും കീഴടങ്ങിയിട്ടില്ലെന്ന് മറുപടി മുക്കം ഉമർ ഫൈസി നൽകി. സമസ്‍ത രാഷ്ട്രീയക്കാർക്ക് മുകളിലെന്നും ഉമർ ഫൈസി പറഞ്ഞു. സമസ്തയെ വിമർശിക്കുന്ന മുസ്ലിം ലീഗ് താമസിയാതെ ഇടതുമുന്നണിയിലെത്തുമെന്നും ഉമർ ഫൈസി പരിഹസിച്ചു.
