ഓരോ ദിവസവും ഓരോ തരം വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുക.അത്തരത്തിൽ ഇപ്പോൾ പ്രചരിക്കുന്ന ഈ വീഡിയോ കണ്ടാൽ ആരും ഞെട്ടിപ്പോകും.ഒരു രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവിനെ ആണ് വീഡിയോയില്‍ കാണുന്നത്. വെള്ള നിറത്തിലുള്ള ടൈൽസിനു മുകളിൽ ഒരു രാജവെമ്പാലയെ കുളിപ്പിക്കുകയാണ് യുവാവ്. വെറുതെ അങ്ങ് കുളിപ്പിക്കുകയല്ല, ഷാംപൂയൊക്കെ തേച്ചാണ് കുളിപ്പിക്കുന്നത്. ഷാംപൂ ഉപയോഗിച്ച് യുവാവ് മസാജ് ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. എന്നാൽ വിഡിയോ കണ്ട ചിലർ അതിന്റെ വാ അടച്ചു വച്ചിരിക്കുന്നത് കൊണ്ടാണ് അത് ആക്രമിക്കാത്തത് എന്നൊക്കെയുള്ള കമന്റുകളും നൽകുന്നുണ്ട്. എന്തായാലും വീഡിയോ ഞെട്ടിക്കുന്നതാണ് എന്നതിൽ സംശയം വേണ്ട. ഏതാണ്ട് 45 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ് ഇതിനോടകം നിരവധി പേര്‍ കണ്ടു കഴിഞ്ഞു.

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. @DPrasanthNair എന്നയാളാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ‘പാമ്പും മനുഷ്യനും തമ്മിലുള്ള ബന്ധം’ എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *