കൽപ്പറ്റയിൽ പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ച എഎസ്‌ഐയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. എഎസ്ഐ ടി ജി ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷയാണ് കൽപറ്റ ഫാസ്റ്റ്ട്രാക്ക് കോടതി തള്ളിയത്. പോക്‌സോ കേസിൽ ഇരയായ പതിനേഴുകാരിയെ ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ എഎസ്‌ഐ മോശമായി പെരുമാറിയെന്നാണ് പരാതി.പെൺകുട്ടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ പ്രതി ടി ജി ബാബു ഒളിവിൽ പോയി. അറസ്റ്റ് വൈകുന്നതിൽ അതൃപ്തിയുമായി അതിജീവിതയുടെ കുടുംബവും വിവധ ആദിവാസി സംഘടനകളും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *