നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചില നടന്‍മാരുടെ പേരുകളുള്‍പ്പെടെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെ പേര് വരെ കീര്‍ത്തിയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും കീര്‍ത്തിയുടെ വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചിരിക്കുന്നത്.

അടുത്ത മാസം ഗോവയില്‍ വച്ച് കീര്‍ത്തിയുടെ വിവാഹം അല്ലെങ്കില്‍ വിവാഹനിശ്ചയ ചടങ്ങ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പതിനഞ്ചു വര്‍ഷമായുള്ള കീര്‍ത്തിയുടെ ആത്മാര്‍ഥ സുഹൃത്ത് കൂടിയായ ആന്റണി തട്ടിലുമായാണ് വിവാഹമെന്നാണ് തമിഴ്, തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഡിസംബര്‍ 11, 12 തീയതികളില്‍ ഗോവയില്‍ വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആന്റണി തട്ടില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണെന്നും വരും ദിവസങ്ങളില്‍ വിവാഹവാര്‍ത്ത സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായ പ്രഖ്യാപനം നടത്തുമെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *