ജില്ലാ സ്കൂൾ കാലോത്സവത്തിന്റെ ഭാഗമായി സ്കൂളുകളിൽ വേസ്റ്റ് നിർമാർജനവുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വ മിഷൻ, കോർപറേഷൻ ഹരിത കർമ സേന തുടങ്ങിയവരെ ഉൾക്കൊള്ളിച്ചു കൊണ്ട് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വല്ലം നിർമാണ മത്സരം നടത്തി. അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി നടത്തിയ മത്സരത്തിൽ കുട്ടികളും പങ്കെടുത്തു. പഴമയിലേക്ക് പോകുന്നതോടൊപ്പം പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ജീവിക്കാൻ ഈ ആധുനിക കാലത്ത് നമ്മൾ ശ്രമിക്കേണ്ടതുണ്ട് എന്നൊരു സന്ദേശവും ഈ മത്സരത്തിലൂടെ നൽകാൻ സംഘാടകർ ശ്രമിച്ചിട്ടുണ്ട്. ഈ മത്സരത്തിലൂടെ ഉണ്ടാക്കുന്ന വല്ലം ഉപയോഗിച്ച് കലോസ്തവ വേദിയിലെ ജൈവ-അജൈവ മാലിന്യങ്ങൾ ശേഖരിക്കാനാണ് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ തീരുമാനം. മത്സരത്തിൽ നടക്കാവ് ഗേൾസിലെ അദ്ധ്യാപിക ഗിരിജ, തിരു വണ്ണൂർജിയു പി എസിലെ അധ്യാപകൻ ശശി, ബാലുശ്ശേരി ജി വിഎച് എസ് എസ്‌ ഇലെ അദ്ധ്യാപിക ഷീജ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കൺവീനർഅബ്ദുറാസിക്ക്, വൈസ് ചെയർമാൻ അബ്ദുസ്സലാം കാവുങ്ങൽ, ഉമ്മർ ചെറുപ്പ , അബ്ദുൽ ഹക്കീം /ജംഷീർ, സൽമാൻ ഐ , ആസിഫ്, എം. കെ റഫീക്ക്, ടി.പി സുബെർതുടങ്ങിയവ നേതുത്വം നൽകി.ഡെപ്യൂട്ടി ഡയറക്ടർ മനോജ്,നടക്കാവ് ഗേൾസ് സ്കൂൾ പ്രിൻസിപ്പാൾ ഗിരീഷ് കുമാർ ,ഹൈസ്കൂൾ എച്ച് എം.പ്രേമചന്ദ്രൻ തുടങ്ങിയവർ സമ്മാന വിതരണം നടത്തി

Leave a Reply

Your email address will not be published. Required fields are marked *