പാലക്കാട്: തൃത്താല കൂറ്റനാട് പാതയിലെ മേഴത്തൂര്‍ ശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ പട്ടാപകല്‍ മോഷണശ്രമം. മേഴത്തൂര്‍ സ്വദേശി മനോജിന്റെ വീട്ടിലാണ് പട്ടാപകല്‍ മോഷണശ്രമം അരങ്ങേറിയത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. മോഷണം നടക്കുമ്പോള്‍ വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. മോഷ്ടാവ് വീട്ടുവളപ്പിലേക്ക് കയറി അടുക്കള ഭാഗത്തെ ഗ്രില്ലിലെ പൂട്ടുപൊളിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി കാമറ തകര്‍ക്കാനും ശ്രമം നടന്നു.

ജീന്‍സ് പാന്റും, കറുത്ത ഷര്‍ട്ടും, ബാഗും ധരിച്ചത്തിയ ആളാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.വീട്ടുപകരണങ്ങള്‍ മാത്രമാണ് നഷ്ടപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *