കോഴിക്കോട്: 9 വയസുകാരിയെ കാറിടിച്ച് കോമയിലാക്കിയ ഷജീലിന് മുന്‍കൂര്‍ ജാമ്യമില്ല. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഷജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. നിലവില്‍ ഷജീല്‍ വിദേശത്താണ്. അപകടത്തില്‍ പുത്തലത്ത് ബേബിയെന്ന സ്ത്രീ മരിക്കുകയും ഇവരുടെ പേരക്കുട്ടി ദൃഷാന കോമയിലാവുകയും ചെയ്തിരുന്നു.

അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു, അപകടവിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടിയെടുത്തു തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിര്‍ത്ത് പോലീസ് കോടതിയില്‍ ഉന്നയിച്ചത്. വിദേശത്തുള്ള ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ഫെബ്രുവരി 17നാണ് ചോറോട് വെച്ച് ഷജീല്‍ ഓടിച്ച കാറിടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകള്‍ ദൃഷാന കോമയില്‍ ആകുകയും ചെയ്തതത്. ചോറോട് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ദൃഷാനയെയും മുത്തശ്ശിയെയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *