തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് കെഎസ്യു സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫീസിന് മുന്നില്‍ പൊലീസ് മാര്‍ച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ
ഗിച്ചു. സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയയുണ്ടായി. നിലവില്‍ സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.
കെഎസ്‌യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യറാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. സര്‍ക്കാരിന്റേത് അനങ്ങാപ്പാറ നയമാണെന്നും സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും അലോഷ്യസ് പറഞ്ഞു.