ടെണ്ടർ ക്ഷണിച്ചു

ബാലുശ്ശേരി അഡീഷണൽ ഐസിഡിഎസ് അങ്കണവാടികളിൽ പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറങ്ങൾ ബാലുശ്ശേരി അഡീഷണൽ ഐസിഡിഎസ് ഓഫീസിൽ നിന്നും ജനുവരി 23 മുതൽ ഫെബ്രുവരി ആറിന് രാവിലെ 11.30 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭ്യമാകുന്നതാണ്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി ആറിന് ഉച്ചക്ക് 12.30. ഫോൺ : 0496 2705228

വാക്ക് ഇൻ ഇന്റർവ്യൂ

കേരളസംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ കാര്യാലയത്തിന് കീഴിലെ മേഖലാ ലബോറട്ടറിയിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസുമാരെ തെരഞ്ഞെടുക്കുന്നു. 2024 ജനുവരി ഒന്നിന് 28 വയസ്സ് കവിയരുത്. യോഗ്യത : ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രി/മൈക്രോ ബയോളജി എൻവയോൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം. (മുൻപ് ബോർഡിൽ അപ്രന്റിസ് പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല.) ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണി മുതൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസൽ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെ), ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മേഖലാ കാര്യാലയത്തിൽ നേരിട്ട് ഹാജരാവേണ്ടതാണ്. ഫോൺ : 0495 2300744

സീറ്റ് ഒഴിവ്

നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന് കീഴിൽ, കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ് സി / എസ്ടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പട്ടികജാതി/ ഗോത്ര (എസ് സി / എസ്ടി) വർഗ്ഗ വിഭാഗക്കാർക്കായുള്ള പി.എസ്.സി പരീക്ഷകൾക്കുള്ള സൗജന്യ പരീക്ഷാ പരിശീലന പരിപാടിയിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയ്യതി : ജനുവരി 27. എസ്.എസ്.എൽ.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയർന്ന യോഗ്യത ഉള്ളവർക്ക് മുൻഗണന) 18-41 പ്രായ പരിധിയിലുള്ള പട്ടികജാതി/ ഗോത്ര വർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുളളവർ പേര്, പ്രായം, അഡ്രസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 – 2376179

അസിസ്റ്റന്റ് മാനേജർ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ (റീപ്രൊഡക്ഷൻ ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300/-) നിലവിലുണ്ട്. പ്രിന്റിങ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ബി ടെക് /ബിഇ ബിരുദം, പ്രിന്റിങ് മേഖലയിൽ അഞ്ച് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം അല്ലെങ്കിൽ പ്രിന്റിങ് ടെക്നോളജിയിലുള്ള മൂന്ന് വർഷത്തെ ഫസ്റ്റ് ക്ളാസ് ഡിപ്ലോമയും എട്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ ഉദ്യോഗാർത്ഥികൾ ജനുവരി 30ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ : 0484 2312944

പുനർ ലേലം ചെയ്യുന്നു

കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ഉത്തരവാദിത്വത്തിൽ അവകാശികൾ ഇല്ലാത്തതും നിലവിൽ അന്വേഷണ അവസ്ഥയിലോ/കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ സൂക്ഷിച്ചു വരുന്ന നാല് വാഹനങ്ങൾ അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എം എസ് ടി സി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.matcecommerce.com മുഖേന ജനുവരി 29ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് 3.30 വരെ ഓൺലൈനായി വില്പന നടത്തുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് പ്രസ്തുത വെബ്സൈറ്റിൽ എം എസ് ടി സി ലിമിറ്റഡിന്റെ നിബന്ധനകൾക്ക് വിധേയമായി ബയ്യർ ആയി പേര് രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ : 0495 2722673

ക്വട്ടേഷൻ ക്ഷണിച്ചു

വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും, കോൾഡ് സ്റ്റോറേജുകളും 11 മാസ കാലയളവിലേയ്ക്ക് ലൈസൻസിനു സ്വീകരിക്കുവാൻ താത്പര്യമുള്ളവരിൽ നിന്നും കട്ടേഷൻ/ ലേല വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷൻ മുദ്രവെച്ച കവറിൽ ജനുവരി 30ന് രാവിലെ 11 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 12 മണിയ്ക്ക് പരസ്യ ലേലത്തിനു ശേഷം അപ്പോൾ സന്നിഹിതരായിട്ടുള്ളവരുടെ സാന്നിധ്യത്തിൽ തുറക്കുന്നതുമായിരിക്കും.

ജില്ലാ പ്രോഗ്രാം മാനേജർ നിയമനം

ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല മോണിറ്ററിംഗീനായുള്ള ജില്ലാ പ്രോഗ്രാം യൂണിറ്റിലേയ്ക്ക് ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിൽ കരാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് താത്ക്കാലികമായി നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ : 0495 2383780

Leave a Reply

Your email address will not be published. Required fields are marked *